video
play-sharp-fill

കന്യാസ്ത്രീയ്ക്കെതിരായ പരാതിയിൽ നിന്ന് യുവതി പിൻമാറി; ബിഷപ്പ് അകത്തേക്ക്

കന്യാസ്ത്രീയ്ക്കെതിരായ പരാതിയിൽ നിന്ന് യുവതി പിൻമാറി; ബിഷപ്പ് അകത്തേക്ക്

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ സ്ത്രീ പരാതിയിൽ നിന്ന് പിന്മാറി. ഇതോടെ ബിഷപ്പിനെതിരെ കുരുക്ക് മുറുകി. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധം ഉണ്ടെന്ന് ആരോപണമുന്നയിച്ചായിരുന്നു യുവതി കന്യാസ്ത്രീ ഉൾപ്പെട്ട മഠത്തിലെ മദർ സുപ്പീരിയറിന് പരാതി നൽകിയത്. എന്നാൽ കുടുംബതർക്കങ്ങൾ കാരണമാണ് മദർ സുപ്പീരിയറിന് പരാതി നൽകിയതെന്ന് പീഡന പരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് യുവതി മൊഴി നൽകി. കന്യാസ്ത്രീയുമായി ഭർത്താവിന് തെറ്റായ ബന്ധം ഇല്ലായിരുന്നെന്നും യുവതി അന്വേഷണസംഘത്തെ അറിയിച്ചു. ഇന്നലെ രാത്രി 7. 30 മുതൽ ഇന്ന് പുലർച്ചെ അഞ്ച് മണി വരെ യുവതിയുടെ മൊഴി എടുക്കൽ നീണ്ടു നിന്നു. യുവതിയുടെ മൊഴി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ പ്രസന്ധിയിലാക്കും എന്നാണ് വിലയിരുത്തൽ. പീഡന പരാതിയിൽ വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതി ഗിയാംബാറ്റിസ്റ്റ ഡിക്ടാരോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ അന്വേഷണസംഘം ചോദ്യം ചെയ്യും.