video

00:00

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നവംബർ 11 ന് സെഷൻസ് കോടതിയിൽ ഹാജരാകണം ; കുറവിലങ്ങാട് പോലീസ് ജലന്ധറിലെത്തി നേരിട്ട് സമൻസ് നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നവംബർ 11 ന് സെഷൻസ് കോടതിയിൽ ഹാജരാകണം ; കുറവിലങ്ങാട് പോലീസ് ജലന്ധറിലെത്തി നേരിട്ട് സമൻസ് നൽകി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ്. നവംബർ 11 ന് കോട്ടയത്തെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. കുറവിലങ്ങാട് പോലീസ് ജലന്ധറിൽ നേരിട്ടെത്തി സമൻസ് കൈമാറുകയായിരുന്നു.

അതിനിടയിൽ ഫ്രാങ്കോയ്ക്കെതിരേ പരാതിക്കാരിയായ കന്യാസ്ത്രീ ദേശീയ – സംസ്ഥാന വനിതാ കമ്മീഷനുകളിൽ പരാതി നൽകി.സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനൽ ഉണ്ടാക്കി തന്റെ ചിത്രങ്ങൾ സഹിതം പുറത്തു വിട്ട് അപമാനിക്കാൻ ശ്രമിക്കുന്നതായുമാണ്‌ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പരാതി നൽകിയ നാൾ മുതൽ അപമാനിക്കാൻ ശ്രമിക്കുകയാണ്.

അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ തന്റെ് ചിത്രങ്ങളും മറ്റും പുറത്തു വിട്ട് ഫ്രാങ്കോ അനുയായികളെ കൊണ്ട് അപമാനിക്കാൻ ശ്രമിക്കുകയാണ്.
അനുയായികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസിൽ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു. ആക്ഷേപം മാനസീകമായി തകർക്കുന്നതിനാൽ നടപടിയെടുക്കണമെന്നാണ് ആവശ്യം.

കന്യാസ്ത്രീ നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ
അപമാനിക്കാൻ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തൽ തുടങ്ങി എട്ടിലധികം കേസുകൾ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്.