video
play-sharp-fill

ജലന്ധർ രൂപത ഇരിക്കുന്നത് കണ്ടെയ്ൻമെൻ്റ് സോണിൽ: യാത്ര ചെയ്യാൻ അനുമതി ലഭിച്ചില്ല; കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയില്ല

ജലന്ധർ രൂപത ഇരിക്കുന്നത് കണ്ടെയ്ൻമെൻ്റ് സോണിൽ: യാത്ര ചെയ്യാൻ അനുമതി ലഭിച്ചില്ല; കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോടതിയുടെ കർശന നടപടിയ്ക്കും ബിഷപ്പ് ഫ്രാങ്കോയെ കോട്ടയത്ത് എത്തിക്കാനായില്ല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച നടന്ന  വിചാരണയ്ക്കും കോടതിയില്‍ ഹാജരായില്ല.

കഴിഞ്ഞമാസം ബിഷപ് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു.  ഇതേ തുടർന്ന് നിര്‍ബന്ധമായും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അനുമതി ലഭിച്ചില്ലെന്ന് ബിഷപ് ഫ്രാങ്കോ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13ലേക്ക് മാറ്റി.

കേസില്‍ ഇന്ന് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

അതിനിടെ, കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ സ്‌റ്റേ അനുവദിക്കണമെന്ന ബിഷപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.