ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചത് തന്നെ: ഫ്രാങ്കോയ്‌ക്കെതിരെ തെളിവുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ; ഫ്രാങ്കോയുടെ വിടുതൽ ഹർജിയിൽ വിചാരണയ്ക്കു സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ തെളിവുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി സർക്കാർ ഹൈക്കോടതിയിൽ. കേസിൽ നിന്നും വിടുതൽ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിൽ സർക്കാർ ഇത് ബോധ്യപ്പെടുത്തിയത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം കോടതി തള്ളി.

നേരത്തെ കേസിൽ നിന്നും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ സമർപ്പിച്ച വിടുതൽ ഹർജി, വിചാരണ കോടതിയായ കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫ്രാങ്കോ ഹൈക്കോടതിയെ കേസുമായി സമീപിച്ചത്. ഫ്രാങ്കോ സമർപ്പിച്ച ഹർജിയിന്മേൽ ഹൈക്കോടതി വാദം കേട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും തന്നെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു സർക്കാർ കോടതിയെ അറിയിച്ചു.

പീഡനവിധേയയായ കന്യാസ്ത്രീയുടെ മൊഴിയിലും മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയിലും പീഡന വിവരം പ്രതിപാദിക്കുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. രണ്ട് മുതൽ ആറ് സാക്ഷികൾ വരെ ഈ കാര്യങ്ങൾ അവരുടെ മൊഴികളിൽ വിവരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

കേസിന്റെ വിചാരണ നടപടികൾ നീട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടിമാത്രമാണ് ബിഷപ്പ് ഫ്രാങ്കോ ഇപ്പോൾ വിടുതൽ ഹർജി നൽകിയിരിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. തുടർന്നാണ് പ്രാസിക്യൂഷൻ വാദം അംഗീകരിച്ച സ്റ്റേ നൽകുവാൻ ഹൈക്കോടതി വിസമ്മതിച്ചത്.

കൂടുതൽ വാദത്തിനായി ഈ മാസം 26 തീയതി ലേക്ക് കേസ്സ് മാറ്റി. അസ്വ: ജിതേഷ് ജെ.ബാബു ആണ് കേസ്സിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. .പ്രതി ഭാഗത്തിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. അലക്‌സ് ജോസഫും പ്രോസിക്യൂഷൻ വേണ്ടി അഡ്വ.അംബിക ദേവി , (സെപ്ഷ്യൽ പ്രാസിക്യൂട്ടർ വുമൺ ആന്റ് ചിൽഡൻ) നും
ഹാജരായി.
ജൂലായ് ഒന്നിനു നിർബന്ധമായും ഹാജരാകണമെന്നു കോട്ടയം വിചാരണ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്.