ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: ഫ്രാങ്കോയെ പാലാ കോടതിയിൽ ഹാജരാക്കി; കൂക്കിവിളിയുമായി ജനം; കൈ ഉയർത്തി അനുഗ്രഹിച്ച് ബിഷപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയിൽ നൽകണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം കോടതി പരിഗണിച്ചിട്ടുണ്ട്. ഈ അപേക്ഷയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോടതി വിധി പറയും. നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയത്തു നിന്നും പാലാ കോടതിയിൽ എത്തിയത്.
തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്നും വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് സംഘം തിരിച്ചത്. രാത്രി 11 മണിയോടെ കോട്ടയം പൊലീസ് ക്ലബിൽ ബിഷപ്പിനെ എത്തിക്കുമെന്നു പ്രതീക്ഷിച്ച് മാധ്യമപ്രവർത്തകരും, നാട്ടുകാരും അടക്കം വൻ ജനക്കൂട്ടം തന്നെ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. എന്നാൽ, വാഹനം ഏറ്റുമാനൂരിൽ എത്തിയതോടെ ബിഷപ്പിനു നെഞ്ചു വേദന അനുഭവപ്പെടുകയും, മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയുമായിരുന്നു. തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രി ഹൃദ്രോഹ വിഭാഗത്തിൽ ബിഷപ്പിനെ പരിശോധനയ്ക്ക് വിധേയനാക്കി. എന്നാൽ, രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ബിഷപ്പിനെ ഉടൻ തന്നെ ഇവിടെ അഡ്മിറ്റാക്കുകയും, ആറു മണിക്കൂർ നീരീക്ഷണത്തിൽ വയ്ക്കുകയുമായിരുന്നു. തുടർന്ന് പരിശോധനകൾക്കു ശേഷം രാവിലെ ഒൻപതരയോടെയാണ് ഇദ്ദേഹത്തെയുമായി അന്വേഷണ സംഘം കോട്ടയം പൊലീസ് ക്ലബിലേയ്ക്ക് തിരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോയെ ഇവിടെ കൂടിനിന്ന ആളുകൾ കൂക്കിവിളിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ സാഹസപ്പെട്ടാണ് പൊലീസ് സംഘം ബിഷപ്പിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു പുറത്തെത്തിച്ചത്. തുടർന്ന് പൊലീസ് ക്ലബിൽ എത്തിച്ച ബിഷപ്പിന് വസ്ത്രം മാറാനും, പ്രാഥമിക കൃത്ത്യങ്ങൾ നിർവഹിക്കാനും അവസരം ഒരുക്കി. തുടർന്ന് റിമാൻഡ് റിപ്പോർട്ട് അടക്കം തയ്യാറാക്കിയ ശേഷം പൊലീസ് സംഘം ബിഷപ്പിനെ പുറത്തിറക്കി. പത്തു മണിയോടെ പൊലീസ് ക്ലബിലെത്തിയ അന്വേഷണ സംഘം പന്ത്രണ്ടു മണിയോടെയാണ് ബിഷപ്പിനെ പുറത്തിറക്കിയത്. ആദ്യം കോട്ടയം ജനറൽ ആശുപത്രിയിൽ ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ, പിന്നീട് ഇത് മെഡിക്കൽ കോളേജിൽ വച്ച് നടത്തുമെന്നായി. ഒടുവിൽ പന്ത്രണ്ട് പത്തോടെ ബിഷപ്പിനെയുമായുള്ള വാഹനം നേരെ പാലായിലേയ്ക്ക് തിരിച്ചു. പൊലീസ് ക്ലബിൽ നിന്നു വാഹനം പുറത്തിറങ്ങിയതും ഇവിടെ കൂടിനിന്നവർ കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. ജീപ്പിനുള്ളിൽ നിന്നും കൈകളുയർത്തി പുഞ്ചിരികളോടെ ബിഷപ്പ് ഈ അസഭ്യത്തെയും കൂക്കുവിളികളെയും സ്വീകരിച്ചു.
തുടർന്ന് തിരുവഞ്ചൂർ, അയർക്കുന്നം വഴി കിടങ്ങൂരിൽ എത്തിയ വാഹനം പാലാ കോടതിയിൽ എത്തിച്ചു. കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ തന്റെ ഉമിനീരും രക്തവും ബല്ം പ്രയോഗിച്ച് പൊലീസ് ശേഖരിച്ചതായി ബിഷപ്പ് പരാതിപ്പെട്ടു. ബിഷപ്പ്ിനെ മൂന്നു ദിവസം കസ്റ്റഡിയിൽ നൽകണമെന്നു അന്വേഷണ സംഘത്തലവൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ശനിയാഴ്ച രണ്ടരയ്ക്ക് കോടതി വിധി പറയും. ഇതിനിടെ ബിഷപ്പ്ിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുന്നതിനെ എതിർക്കില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അരിയിച്ചു. ഇവർ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കരുതെന്ന അപേക്ഷയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയാൽ അടുത്ത ദിവസം തന്നെ ബിഷപ്പിന് മേൽക്കോടതിയെ സമീപിക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ ജാമ്യാപേക്ഷ തള്ളരുതെന്ന വാദമാണ് ഇവർ ഉയർത്തിയത്.

Related
Third Eye News Live
0