
കോട്ടയം: ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിക്കെതിരേ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മാധ്യമങ്ങളോടു സംസാരിച്ച അന്നത്തെ കോട്ടയം ജില്ലാ പോലീസ് ചീഫ് എസ്.ഹരിശങ്കറിന്റെ പ്രവൃത്തിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി നിലനില്ക്കുന്നതാണെന്നു ജില്ലാ സെഷന്‍സ് ജഡ്ജി സനു എസ്. പണിക്കര്‍ ഉത്തരവായി.
ഹരിശങ്കറിന്റെ പ്രവൃത്തി കോടതിയലക്ഷ്യമാണെന്നും കോടതി അലക്ഷ്യക്കേസ് എടുക്കുന്നതിന് ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കൊച്ചുമലയില്‍ ജില്ലാ കോടതി മുൻപാകെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
അഭിഭാഷകന് മുഖേന കോടതിയില്‍ ഹാജരായ ഹരിശങ്കര്‍ ഹര്‍ജി കോടതി മുന്‍പാകെ നിലനില്‍ക്കുന്നതല്ലെന്നും ആയതിനാല്‍ തള്ളണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍, ഹര്‍ജി വാദം കേട്ട ജില്ലാ ജഡ്ജി ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് ഉത്തരവാകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗീകരിക്കാന്‍ പറ്റാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും വിധി നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ഹരിശങ്കര്‍ പ്രതികരിച്ചിരുന്നു.
ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ബോബി ജോൺ കെ. എയും ഹരിശങ്കറിന് വേണ്ടി അഡ്വക്കേറ്റ് ജി മോഹൻരാജും ഹാജരായി.




