കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനു കൊവിഡ്: വ്യാജ രോഗമെന്ന ആരോപണവുമായി പ്രോസിക്യൂഷൻ; അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്നു സൂചന; തിരുവല്ലയിലെ രണ്ടു കന്യാസ്ത്രീകൾക്കും കൊവിഡ്
തേർഡ് ഐ ബ്യൂറോ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി ജാമ്യം റദ്ദാക്കി വാറണ്ട് പുറപ്പെടുവിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൊവിഡ് പോസ്റ്റീവ് എന്ന പരിശോധനാ ഫലവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അഭിഭാഷകന് കൊവിഡ് ആണെന്നും, ഇദ്ദേഹത്തിനെ കണ്ടതിനാൽ ക്വാറന്റെയിനിൽ ഇരിക്കണമെന്നും കോടതിയിൽ വാദിച്ചതിന്റെ പിറ്റേദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കൊവിഡ് സ്ഥിരീകരിച്ചതായി വാർത്ത പുറത്തു വരുന്നത്.
എന്നാൽ, ജാമ്യം റദ്ദാക്കിയ കോടതി വാറണ്ട് പുറപ്പെടുവിച്ചതിൽ നിന്നും രക്ഷപെടാനുള്ള ബിഷപ്പ് ഫ്രാങ്കോയുടെ നമ്പരാണ് സംഭവത്തിനു പിന്നിലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സ്വന്തമായി ആശുപത്രിയും ലാബും ഡോക്ടർമാരും പരിശോധനാ സംവിധാനവും കോടികൾ ആസ്ഥിയുമുള്ള ജലന്ധർ രൂപതയ്ക്കു വ്യാജ കൊവിഡ് പരിശോധനാ ഫലം ഉണ്ടാക്കുന്നത് അത്ര പാടുള്ള കാര്യവുമല്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ പരിശോധനാ ഫലത്തിൽ സംശയം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മൻദീപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റീനിലാണെന്നും ബിഷപ്പ് ഫ്രാങ്കോ കോടതിയെ അറിയിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നായിരുന്നു ഇത്. ആഗസ്റ്റ് 13 കോടതിയിൽ ഹാജരാകാനാണു നിർദേശം നൽകിയിരിക്കുന്നത്.
ജലന്ധറിന്റെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയിൽ ആയിതിനാല യാത്ര ചെയ്യാനാകാത്തതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് ഫ്രാങ്കോ മുളക്കൽ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖല ആയിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രികൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കയിട്ടുണ്ട്. 52 പേരാണ് ഇതിൽപ്പെടുന്നത്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.