play-sharp-fill
ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചൊവ്വാഴ്ച കുറ്റപത്രം: കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ജലന്ധർ രൂപത

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചൊവ്വാഴ്ച കുറ്റപത്രം: കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ജലന്ധർ രൂപത

സ്വന്തം ലേഖകൻ

ജലന്ധർ: സർക്കാരിന്റെ കനത്ത സമ്മർദത്തെ മറികടന്ന് ഒടുവിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുന്നു. കു്റ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ച ചൊവ്വാഴ്ച പ്രാർത്ഥന ദിനമായി ആചരിക്കാൻ ജലന്ധർ രൂപത തീരുമാനിച്ചതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുമെന്ന് ഉറപ്പായി.
വൈദികർക്കും വിശ്വാസികൾക്കും അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ഇത് സംബന്ധിച്ച് സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിൻറെ ആഹ്വാനം.


ചൊവ്വാഴ്ചയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നൽകിയത്. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായാണ് ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിപിയുടെ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം വൈകാൻ കാരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്ന അന്വേഷണ സംഘത്തിന്റെ ഉറപ്പിനെ തുടർന്ന് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമര പ്രഖ്യാപന കൺവെൻഷൻ മാറ്റിവച്ചിരുന്നു . പകരം വിശദികരണ യോഗമാണ് സംഘടിപ്പിച്ചത്.