നോട്ടീസ് കൈപ്പറ്റി: അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകും; ഫ്രാങ്കോ മുളയ്ക്കൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ദില്ലി: കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി. ബുധനാഴ്ച രാവിലെ പത്തുമണിക്കകം കേരളത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേരളാ പൊലീസ് നൽകിയ നോട്ടീസ് ജലന്ധർ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് എത്തിയാൽ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു.