
ബിസ്ക്കറ്റ് പായ്ക്കറ്റിലൊളിപ്പിച്ച് കടത്ത്….! മലപ്പുറത്ത് ഒന്നരക്കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ; കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയെന്ന് എക്സൈസ്
സ്വന്തം ലേഖിക
മലപ്പുറം: മലപ്പുറത്ത് വന്‍ പുകയില വേട്ട.
ബിസ്ക്കറ്റ് പായ്ക്കറ്റിനുള്ളിലൊളിപ്പിച്ച് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് വട്ടക്കുളത്ത് നിന്നും പിടിച്ചെടുത്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോടികള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചത്. രണ്ടു ട്രക്കുകളിലായാണ് നിരോധിത ലഹരിവസ്തുക്കളിവിടേക്ക് എത്തിച്ചത്.
വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.
Third Eye News Live
0