കോട്ടയം: പ്രായഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്നൊരു ലഘുഭക്ഷണമാണ് ബിസ്കറ്റ്.
രാവിലെയോ ഉച്ചകഴിഞ്ഞോ ചായയ്ക്കൊപ്പം കഴിക്കാൻ അനുയോജ്യമായ ലഘുഭക്ഷണമായി ബിസ്കറ്റ് കണക്കാക്കപ്പെടുന്നു.
എന്നാല്‍, ദിവസവും ബിസ്കറ്റ് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും ബിസ്‌കറ്റ് കഴിക്കുന്നതിന്റെ ചില പാർശ്വഫലങ്ങളെക്കുറിച്ച് അറിയാം.
1. ദോഷകരമായ ചേരുവകളുടെ സാന്നിധ്യം

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിഫൈൻഡ് മാവ്, പഞ്ചസാര, ട്രാൻസ് ഫാറ്റ് എന്നിവ കൊണ്ടാണ് ബിസ്കറ്റ് തയ്യാറാക്കുന്നത്. പോഷകമൂല്യമില്ലാത്ത ശൂന്യമായ കലോറികള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഇത് ശരീരഭാരം വർധിപ്പിക്കും.
2. ഉയർന്ന പഞ്ചസാരയുടെ അളവ്
ബിസ്‌കറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പ്രമേഹമുള്ളവരോ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് ഇത് ദോഷം ചെയ്യും.
3. പൂരിത കൊഴുപ്പുകളുടെ സാന്നിധ്യം
എല്ലാ ബിസ്‌കറ്റുകളിലും ഗണ്യമായ അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോള്‍ വർധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും.
4. രക്തസമ്മർദം
ആരോഗ്യകരമായ ചേരുവകള്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ബിസ്കറ്റുകളിലും റിഫൈൻഡ് മാവ്, പാം ഓയില്‍, മറ്റ് പൂരിത കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെന്ന് കാണിക്കാൻ പരസ്യങ്ങള്‍ പോലുള്ള മാർക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. പക്ഷേ, അവയില്‍ മറഞ്ഞിരിക്കുന്ന അനാരോഗ്യകരമായ ചേരുവകളുണ്ട്.