73-ാം ജന്മദിനമാഘോഷിച്ച് രജനി ;പുലർച്ചെമുതൽ ആശംസകളുമായി ആരാധകരും സിനിമാരംഗത്തെ പ്രമുഖരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ:73-ാം ജന്മദിനമാഘോഷിച്ച് രജനീകാന്ത്. ചെന്നൈ പോയസ് ഗാർഡനിലെ രജനിയുടെ വസതിക്കുമുന്നിൽ ചൊവ്വാഴ്ച പുലർച്ചെമുതൽ ആശംസകളുമായി ആരാധകർ തടിച്ചുകൂടി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം.

ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവരും അടുത്ത കുടുംബാംഗങ്ങളുംചേർന്ന് കേക്ക് മുറിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോണിലൂടെ ജന്മദിനാശംസകൾ നേർന്നു. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജാക്കിഷ്റോഫ്, ജൂനിയർ എം.ടി.ആർ തുടങ്ങിയ താരങ്ങളുൾപ്പെടെ സിനിമാരംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജന്മദിനാശംസകൾ തലൈവാ എന്നാണ് രജനിയുടെ മകൾ ഐശ്വര്യയുടെ മുൻഭർത്താവും നടനുമായ ധനുഷ് ആശംസാ സന്ദേശത്തിൽ കുറിച്ചത്. നടൻ രാഘവേന്ദ്ര ലോറൻസ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തുടങ്ങിയവരും ആശംസ അറിയിച്ചു. അമിതാഭ് ബച്ചനൊപ്പമുള്ള ‘തലൈവർ 170’ ആണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

1975-ൽ കെ. ബാലചന്ദറിന്റെ ‘അപൂർവരാഗങ്ങൾ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ രജനീകാന്ത് ഇതുവരെയായി 169-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.