തീരാ നോവായി ആദ്യ പിറന്നാൾ ആഘോഷം;ആഘോഷത്തിനിടെ കെട്ടിടം തകർന്നുവീണ് അമ്മയും കുഞ്ഞുമടക്കം 17 പേർ മരിച്ചു;കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ആറുപേരെ രക്ഷിച്ചു

Spread the love

വസായ്: പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മയും ഉൾപ്പെടെ കെട്ടിടം തകർന്ന് 17 പേർ മരിച്ചു. ഉത്കർഷ ജോയിലിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണു ദുരന്തം. വിജയ് നഗറിൽ 50 ഫ്ലാറ്റുകളുള്ള രാം ഭായി സമുച്ചയത്തിലെ 12 ഫ്ലാറ്റുകൾ അടങ്ങിയ 4 നില വിങ്ങാണു ബുധനാഴ്ച പുല‍ർച്ചെ 12.05നു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു തകർന്നുവീണത്.

പിറന്നാളാഘോഷിക്കുന്ന കുഞ്ഞും അമ്മ അരോഹി ഓംകാറും (24) വീട്ടുകാരും അതിഥികളും മറ്റുള്ളവരും ഉൾപ്പെടെ 17 പേരാണു മരിച്ചത്. ഇന്നലെ പകൽ വരെ നീണ്ട തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ആറുപേരെ രക്ഷിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

13 വർഷം മുൻപു നിർമിച്ച കെട്ടിടത്തിനു പ്രത്യക്ഷത്തിൽ ഗുരുതരമായ തകരാറുകളുണ്ടായിരുന്നില്ലെന്നും അത്തരമൊരു കെട്ടിടം പൊടുന്നനെ തകർന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കെട്ടിട നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും വീട് നഷ്ടപ്പെട്ടവർക്കു താൽക്കാലിക താമസസൗകര്യം ഒരുക്കിയതായും വസായ്–വിരാർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group