എസ്ഡിപിഐ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം; കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍

Spread the love

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനം ആഘോഷിച്ച്‌ ആർഎസ്‌എസ് പ്രവർത്തകർ.

video
play-sharp-fill

എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ചാണ് ആർഎസ്‌എസ് പ്രവർത്തകർ ആഘോഷിച്ചത്.

കണ്ണൂർ കണ്ണവത്താണ് സംഭവം. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച്‌ മുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ റീല്‍സ് ചിത്രീകരിച്ച്‌ ആർഎസ്‌എസ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ണവം പൊലീസ് കേസെടുത്തു.