പരീക്ഷണങ്ങള്‍ നടത്തിയത് 16 പുരുഷന്മാരില്‍ ; മനുഷ്യരിൽ ആദ്യമായി പരീക്ഷിച്ച ഹോര്‍മോണ്‍ രഹിത പുരുഷ ഗര്‍ഭനിരോധന ഗുളികയുടെ സുരക്ഷാ പരിശോധനയും വിജയം

Spread the love

ഡൽഹി: പുരുഷന്മാർക്കായി വികസിപ്പിച്ച ഹോർമോൺ രഹിത ഗർഭനിരോധന ഗുളികയുടെ ആദ്യഘട്ട മാനവ സുരക്ഷാ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. 16 പുരുഷന്മാരിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പിന്നീട് നടക്കും.

പരീക്ഷണത്തിന് വിധേയരായവരുടെ ശരീരത്തിൽ മരുന്ന് ആവശ്യമായ അളവിൽ എത്തുന്നുണ്ടോ എന്നും, ഹൃദയമിടിപ്പ്, ഹോർമോൺ പ്രവർത്തനം, വീക്കം, മാനസികാവസ്ഥ, ലൈംഗിക പ്രവര്‍ത്തനം തുടങ്ങിയതിൽ ഗുരുതരമായ മാറ്റങ്ങളോ പാർശ്വഫലങ്ങളോ ഉണ്ടാകുന്നുണ്ടോ എന്നും സൂക്ഷ്മമായി വിലയിരുത്തിയിരുന്നു. വിവിധ ഡോസുകൾ ഉപയോഗിച്ചെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതിനാൽ, ഗുളികയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വ്യാവസായിക തലത്തിലെ കൂടുതൽ പരീക്ഷണങ്ങൾക്കുള്ള സാധ്യതകൾ ഇനി വിപുലമായിരിക്കുകയാണ്.

നിലവില്‍ പുരുഷന്‍മാര്‍ക്ക് ലഭ്യമായ പ്രധാന ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ കോണ്ടം, വാസക്ടമി എന്നിവ മാത്രമാണ്. ഈ ഗുളിക അംഗീകരിക്കപ്പെടുകയാണങ്കിൽ, പുരുഷൻമാർക്കായി രൂപകൽപ്പന ചെയത ആദ്യ ഗർഭനിരോധന മരുന്നായി ഇത് വിപണിയിൽ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group