ബ്രിട്ടനിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം;യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം

Spread the love

ലണ്ടൻ : ബ്രിട്ടനിൽ വൈക്കം സ്വദേശിയായ മലയാളി യുവാവിന് റോഡപകടത്തിൽ ദാരുണാന്ത്യം.മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് വെള്ളിയാഴ്ച്‌ച രാത്രി യോർക്റലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. സംസ്ക‌ാരം പിന്നീട്. സഹോദരങ്ങൾ – അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ.

വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ ജങ്ഷൻ -50ന സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റിയുള്ള അപകടം എന്നാണ് വിവരം. എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തെത്തുടർന്ന് രാത്രിയിൽമോട്ടോർവേയിലൂടെയുള്ള ഇരുവശങ്ങളിലേക്കും നിലച്ചു. അപകടം നടന്ന നോർത്ത് ബൗണ്ട് കാര്യേജ് വേ തുടർ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോഴും അടച്ചിരിക്കുകയാണ്. നോർത്ത് യോർക്ഷർ പൊലീസും യോർക്ഷർ ആംബുലൻസ് സർവീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു പതിറ്റാണ്ടോളമായി യുകെയിലെ മിഡിൽസ്ബറോയിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ യുവാവിന്റെ മരണം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയവേദനയായി. ന്യൂകാസിലിലും മിഡിൽസ്ബറോയിലുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.

നാട്ടിലുള്ള പ്രായമായ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാൻ സാവകാശം വേണ്ടിയിരുന്നതിനാൽ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് മാധ്യമങ്ങൾ ഈ വാർത്ത വൈകിപ്പിക്കുകയായിരുന്നു.