2019 ഇന്ത്യയിൽ എറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി : സ്വിഗ്വിയിലൂടെ പശുമൂത്രത്തിനും ഓർഡർ
സ്വന്തം ലേഖകൻ
ഡൽഹി: 2019 ഇന്ത്യയിൽ ഏറ്റവും അധികം ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. സ്വിഗ്വിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു മിനിറ്റിൽ 95 ബിരിയാണിവരെയാണ് ഓൺലൈനിൽ ഓർഡർ ലഭിക്കുന്നത്. തുടർച്ചയായ നാലാംവർഷമാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണമെന്ന പദവി ബിരിയാണി നിലനിർത്തുന്നത്. ബിരിയാണിക്ക് പിന്നാലെ ആളുകളുടെ ഇഷ്ടഭക്ഷണങ്ങളിൽ മസാലദോശ,പനീർ ബട്ടർമസാല, ചിക്കൻ ഫ്രൈഡ്റൈസ് ,മട്ടൺ ബിരിയാണി,ചിക്കൻ ദം ബിരിയാണി,വെജ് ഫ്രൈഡ് റൈസ് ,വെജ് ബിരിയാണി,തന്തൂരി ചിക്കൻ,ദാൽ മക്ക്നി എന്നിവയാണ് 2019ലെ പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് റിപ്പോർ്ട് പറയുന്നു.
ഇതിനൊക്കെ പുറമേ ഹെൽത്തി ഓപ്ഷൻസിനും ഇപ്പോൾ ട്രെന്റുണ്ടായിട്ടുണ്ട്. കിറ്റോ ഡയറ്റ് ഭക്ഷണങ്ങൾക്കാണ് ഹെൽത്തി ഓപ്ഷൻസിൽ ഡിമാന്റ്. സ്ട്രാർച്ചില്ലാത്ത പച്ചക്കറികൾ,ഫിഷ്,പൗൾട്രി,മാംസം എന്നിവയാണ് കിറ്റോഡയറ്റിൽ മുമ്ബൻ. 306 മടങ്ങാണ് കിറ്റോഡയറ്റ് ഫുഡിന്റെ വളർച്ചയെന്നും സ്വിഗ്വി വിലയിരുത്തുന്നു.സ്വിഗ്വിയിൽ അസാധാരണമായ ചില ആവശ്യങ്ങൾ ഉന്നയിച്ച ഉപഭോക്താക്കളും ഉണ്ടായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. ഗുഡ്ഗാവിലെ ഒരു ആയുർവേദ സ്റ്റോറിൽ നിന്ന് പശുമൂത്രം വാങ്ങാനുള്ള റിക്വസ്റ്റും വാടക രസീതുകൾ ലഭിക്കാനുള്ള റിക്വസ്റ്റുമൊക്കെ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസാധാരണമായ ചില അഭ്യർത്ഥനകൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ഗുഡ്ഗാവിലെ ഒരു ആയുർവേദ സ്റ്റോറിൽ നിന്ന് ‘ഗ um മുത്ര’ (പശു മൂത്രം) നേടുന്നതിനും വാടക രസീതുകൾ ലഭിക്കുന്നതിനും ഉപഭോക്താക്കൾ സ്വിഗ്ഗി സ്റ്റോറുകൾ ഉപയോഗിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തി.2.3 ലക്ഷത്തിലധികം സജീവ ഡെലിവറി പങ്കാളികളുള്ള സ്വിഗ്ഗിയുടെ നിലവിലെ ഡെലിവറി ശ്യംഖലയിൽ ആയിരത്തിലധികം വനിതാ ഡെലിവറി പങ്കാളികളുണ്ട്.13 മാസം മുമ്ബ് സ്വിഗ്ഗിയിൽ ചേർന്ന 6,838 ഓർഡറുകൾ പൂർത്തിയാക്കിയ പ്ലാറ്റ്‌ഫോമിലെ മുൻനിര വനിതാ ഡെലിവറി പങ്കാളിയായിരുന്നു കൊച്ചിയിൽ നിന്നുള്ള സുധ എന്ന ഡെലിവറി ഗേൾ എന്നും അധികൃതർ പറഞ്ഞു..