കോട്ടയത്ത് പക്ഷിപ്പനി;വൈക്കം നഗരസഭ ഉള്‍പ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി;താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

Spread the love

കോട്ടയം: ആശങ്ക പരത്തി കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

video
play-sharp-fill

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി കൊല്ലാന്‍ തീരുമാനമായി.

വൈക്കം നഗരസഭ ഉള്‍പ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടങ്ങളില്‍ താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.മൂന്നു ദിവസത്തേക്ക് ആണ് നിയന്ത്രണം.