ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമലയ്ക്ക് ചുറ്റും പക്ഷികളെ ഇന്ന് കൊല്ലും; മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കി

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമലയ്ക്ക് ചുറ്റും പക്ഷികളെ ഇന്ന് കൊല്ലും. തിരുമല വാർഡ് രത്‌നാലയത്തിൽ എ.ആർ. ശിവദാസന്റെ 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും.രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ്.

ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷിപ്പനി മറ്റിടങ്ങളിലേക്ക് പടർന്നുപിടിച്ചാൽ സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്.