video
play-sharp-fill
ജനിച്ചാലും മരിച്ചാലും കൊള്ള..! കോട്ടയം നഗരസഭയിൽ നടക്കുന്നത് അഴിമതിയുടെ കൊള്ളക്കച്ചവടം; ഇടനിലക്കാരൻ ഫുട്പാത്തിലെ അപേക്ഷ എഴുത്തുക്കാരൻ; ജീവനക്കാരുടെ പേര് പറഞ്ഞ് ലേലം വിളിച്ച് കൈക്കൂലി വാങ്ങൽ; ജനന മരണ രജിസ്ട്രാർക്ക് വേണ്ടി പരസ്യമായി കൈക്കൂലി ആവശ്യപ്പെടുന്ന ഇടനിലക്കാരൻ തേർഡ് ഐ യുടെ ഒളിക്യാമറയിൽ കുടുങ്ങി.  വീഡിയോ കാണാം

ജനിച്ചാലും മരിച്ചാലും കൊള്ള..! കോട്ടയം നഗരസഭയിൽ നടക്കുന്നത് അഴിമതിയുടെ കൊള്ളക്കച്ചവടം; ഇടനിലക്കാരൻ ഫുട്പാത്തിലെ അപേക്ഷ എഴുത്തുക്കാരൻ; ജീവനക്കാരുടെ പേര് പറഞ്ഞ് ലേലം വിളിച്ച് കൈക്കൂലി വാങ്ങൽ; ജനന മരണ രജിസ്ട്രാർക്ക് വേണ്ടി പരസ്യമായി കൈക്കൂലി ആവശ്യപ്പെടുന്ന ഇടനിലക്കാരൻ തേർഡ് ഐ യുടെ ഒളിക്യാമറയിൽ കുടുങ്ങി. വീഡിയോ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് പണം കിട്ടിയാൽ മതി…! അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിൽ നടക്കുന്ന ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നത്. അഴിമതിക്ക് ഇടനില ഫുട്പാത്തിൽ ഇരുന്ന് അപേക്ഷ തയ്യാറാക്കുന്നയാളാണെന്നും തേർഡ് ഐ ന്യൂസ് ആന്റി കറപ്ഷൻസ് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 25 വർഷം മുൻപ് നടന്ന മരണം രജിസ്സ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐടീം  ജനന മരണ രജിസ്ട്രാറെ സമീപിച്ചത്.

രജിസ്ട്രാട്രാർക്ക് വേണ്ടി റോഡരികിലെ ഫുട്പാത്തിൽ ഇരുന്ന് കൈക്കൂലി വില പേശി വാങ്ങുന്ന അപേക്ഷ എഴുത്തുകാരന്റെ ഞെട്ടിക്കുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു. വീഡിയോ ഇവിടെ കാണാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ തുക കൈക്കൂലി നല്കിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ റെഡിയാക്കി നൽകാമെന്ന് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞാണ് ഇയാൾ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നത്. ഇതിനിടെ ജനന മരണ രജിസ്ട്രാർ   കോട്ടയം നഗരസഭയിൽ നിന്നും ചങ്ങനാശേരി നഗരസഭയിലേയ്ക്കു വ്യാഴാഴ്ച പ്രമോഷനോടു കൂടി സ്ഥലം മാറി പോയി. ഈ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഗുരുതരമായ ആരോപണം  ഉയർന്നിരുന്നു.

കോട്ടയം നഗരസഭയുടെ പ്രവേശന കവാടത്തിൽ തന്നെയാണ് ഈ അപേക്ഷ എഴുത്തുകാരനും സ്ഥാനം പിടിച്ചിരിക്കുന്നത്. നഗരസഭ പ്രവേശന കവാടത്തിന്റെ മതിലിൻ്റെ  അഴികൾ ഇളക്കിമാറ്റിയാണ് ഇയാൾ ഇരിക്കുന്നത്. ഇയാളെക്കുറിച്ച് സ്ഥിരം പരാതി ഉയർന്നതിനാൽ മുൻപ് മുനിസിപ്പാലിറ്റിക്ക് അകത്തിരുന്ന് അപേക്ഷ തയ്യാറാക്കിയിരുന്ന ഇയാളെ മുൻ നഗരസഭ അധ്യക്ഷ ഡോ പി ആർ സോന പുറത്താക്കിയിരുന്നു. ഇതോടെ നഗരസഭാഫ്രണ്ട് ഓഫീസിന് പുറത്ത് റോഡരികിലെ ഫുട്പാത്തിൽ ഇരുന്നാണ് കച്ചവടം.നഗരസഭയുടെ അകത്ത് നിൽക്കുന്ന ആളുകളെ വിളിക്കാനും കൈക്കൂലിപണം കൈമാറാനും മതിലിന്റെ മധ്യ ഭാഗത്തെ കമ്പി തന്നെ ഇയാൾ ഇളക്കി മാറ്റിയിട്ടുണ്ട്. ഇത് അടക്കമുള്ള ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്റെ വീഡിയോയിൽ കാണാൻ സാധിക്കും

അപേക്ഷ എഴുതിക്കാൻ വരുന്നവരോട് അകത്ത് ചെന്നാൽ ഒന്നും നടക്കില്ലന്ന് ഇയാൾ പറയും, ഇതോടെ ആശങ്കയിലാകുന്ന പൊതുജനങ്ങൾ അടുത്ത വഴി എന്തെന്ന് ഇയാളോട് തന്നെ ചോദിക്കും, ഉടൻ വരും മറുപടി. ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ തരാം വിളിച്ചിട്ട് ഞാൻ പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി എന്ന്. അടുത്ത നടപടി നല്കുന്ന കൈക്കൂലിയുടെ വലിപ്പം അനുസരിച്ച് നടപടിക്രമങ്ങൾ വേഗത്തിലാകും. നഗരസഭയിലെ മിക്ക വിഭാഗത്തിലുമുള്ള ജീവനക്കാരുടെ കൈക്കൂലി പണം വാങ്ങി സൂക്ഷിക്കുന്നത് ഇയാളാണ്.