ഹാർമോണിയത്തിൽ കൈ വച്ച് വേദിയിൽ നിൽക്കുന്ന യുവാവ്, ഇളയരാജയായി ധനുഷ്, സംഗീത സംവിധായകന്റെ പിറന്നാൾ നിറവിൽ പോസ്റ്റർ പങ്കുവെച്ച് താരം

Spread the love

ചെന്നൈ: തെന്നിന്ത്യൻ ലോകത്തിന് അനശ്വര ഗാനങ്ങൾ നൽകിയ സംഗീത സംവിധായകനാണ് ഇളയരാജ. നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജയുടെ 81-ാം പിറന്നാൾ ആഘോഷ നിറവിൽ പുതിയ വാർത്തയാണ് പുറത്തുവരുന്നത്.

അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴിൽ ഒരു ചിത്രം വരുന്നു. ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണെന്നാണ് വിവരം. പുതിയ ചിത്രത്തിന്റെ പോസ്​റ്റർ ധനുഷ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.

ഹാർമോണിയത്തിൽ ഒരു കൈ വച്ച് വേദിയിൽ നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്. ചിത്രത്തിൽ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാൻ സാധിക്കും. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ഇളയരാജയ്ക്ക് ധനുഷ് ആശംസയും നേർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺ മാതേശ്വരൻ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജയാണ്.