video
play-sharp-fill

മംഗളൂരുവിൽ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു

മംഗളൂരുവിൽ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു

Spread the love

 

സ്വന്തം ലേഖകൻ

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിൽ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു. സിറ്റി കോർപറേഷൻ ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ബിനോയ് വിശ്വത്തെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ എട്ടിനാണ് ലാൽബാഗിലാണ് സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തിയത്. കർണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും 10 പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബർക്കെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.