
കട്ടപ്പന: നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2.40 ലക്ഷം രൂപ തട്ടിയെടുത്ത കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്,
കണക്കൻതുരുത്തി,
പഴയചിറ വീട്, ചാക്കോ യുടെ മകൻ ബിനു. പി. ചാക്കോ (49) യെയാണ് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ്റെ നേതൃത്യത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
പാലാ, തിരുവല്ല എന്നീ സ്‌ഥലങ്ങളിലുള്ള നേഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശി യുവതിയിൽ നിന്നാണ് 2.40 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് നേഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരിക ആവിശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡി വൈ എസ് പി വി. എ. നിഷാദ് മോന് പരാതി നൽകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എം. സാബു മാത്യു ഐ പി എസിന്റെ നിർദേശപ്രകാരം കട്ടപ്പന സി ഐ. റ്റി. സി.മുരുകൻ, എസ്. ഐ ബിജു ബേബി, എസ് സി പി ഒ മാരായ. ജോബിൻ ജോസ്, റാൾഫ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാൾക്കെതിരെ കോട്ടയം, പൊൻകുന്നം, മണർകാട്, പാലരിവട്ടം, എറണാകുളം, പാമ്പാടി, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്.
കാത്തലിക് ഫോറം നേതാവും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു ബിനു പി ചാക്കോ ഇതിന് മുമ്പും ഇത്തരം നിരവധി കേസുകളില്‍ പ്രതി ആയിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ ഇതിനുമുമ്പ് ബിനു ചാക്കോ അറസ്റ്റിലായിരുന്നു.
ആലപ്പുഴ സ്വദേശിയായ നൗഷാദിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ബിഷപ്പുമാരുടേയും വൈദികരുടേയും ഫോട്ടോയും മറ്റും കാണിച്ചാണ് പരാതിക്കാരനില്‍ നിന്ന് ബിനു മുൻപ് 21 ലക്ഷം തട്ടിയെടുത്തത്.
ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയിൽ മുൻപ് കുറവിലങ്ങാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റെയിൽവേ സ്ക്രാപ്പ് ഇടപാടിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 2011 ൽ ഇയാളെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ചങ്ങനാശ്ശേരി എസ് ഐ ആയിരുന്നു ഇന്നത്തെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ




