വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപകനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി ; കാൽ വഴുതി തോട്ടിൽ വീണതാകമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക് ഡൗണിൽ വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്ത് അധ്യാപകനെ തോട്ടിൽ വാണ് മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവൺമെന്റ് യു.പി സ്‌കൂളിലെ അധ്യാപകനായ നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയായ ജി. ബിനുകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാൽ വഴുതി തോട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ തോട്ടിൽ കാൽവഴുതി വീണാണ് മരണം സംഭവിച്ചതെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു കിലോമീറ്റർ അകലെ പാലോട് ആശുപത്രി ജംക്ഷൻ കടവിൽ നിന്നാണ് മൃദേഹം കണ്ടെത്തിയത്. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്ലിൽ ബിനുകുമാർ ഓൺലൈൻ ക്ലാസ് എടുത്തത്.
ഇദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. ഗണിത അധ്യാപകനാണ് ബിനു കുമാർ.