play-sharp-fill
‘കുഴപ്പമൊന്നുമില്ല….!  എല്ലാവരുടെയും പ്രര്‍ത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലതുപോലെ നടന്നു’; ബിനു അടിമാലി ആശുപത്രി വിട്ടു

‘കുഴപ്പമൊന്നുമില്ല….! എല്ലാവരുടെയും പ്രര്‍ത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലതുപോലെ നടന്നു’; ബിനു അടിമാലി ആശുപത്രി വിട്ടു

സ്വന്തം ലേഖിക

കൊടുങ്ങല്ലൂര്‍: വാഹനാപകത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു.

കുഴപ്പമെന്നുമില്ലെന്നും എല്ലാവരുടെയും പ്രര്‍ത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലപോലെ നടന്നുവെന്നും ബിനു മാദ്ധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിന് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് കാലിന് കുഴപ്പമില്ല. ഞാൻ നടന്നല്ലേ കാറില്‍ കയറിയതെന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാവരും സപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരിക്കേറ്റത്.

കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെ തൃശൂര്‍ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.