video
play-sharp-fill

Saturday, May 17, 2025
HomeLocalKottayam'ശ്വാസം" ബിനോയ് വേളൂരിന്റെ പുതിയ സിനിമ: ഓഡിയോ കാസറ്റ് കോട്ടയത്ത് പ്രകാശനം ചെയ്തു: ഡിസംബർ 13ന്...

‘ശ്വാസം” ബിനോയ് വേളൂരിന്റെ പുതിയ സിനിമ: ഓഡിയോ കാസറ്റ് കോട്ടയത്ത് പ്രകാശനം ചെയ്തു: ഡിസംബർ 13ന് ചിത്രം തീയേറ്ററുകളിൽ എത്തും.

Spread the love

കോട്ടയം: ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ഒരവസ്‌ഥയിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്.

അത്തരമൊരു കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ബിനോയ് വേളൂർ “ശ്വാസം” എന്ന സിനിമയിലൂടെ പറയുന്നത്. ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ “മോസ്കോ കവല”, നിരവധി അവാർഡുകൾ നേടിയ “ഒറ്റമരം” എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ബിനോയ് വേളൂർ കഥയും

തിരക്കഥയും എഴുതി സംവിധാനം ചെയ്യുകയും സുനിൽ എ. സഖറിയ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, സൂര്യ ജെ. മേനോൻ, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സഖറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ, അജീഷ് കോട്ടയം തുടങ്ങിയവർ അഭിനയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറ ജോയൽ തോമസ് സാം, എഡിറ്റർ സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, ശ്രീമൂലനഗരം പൊന്നൻ സംഗീതം സുവിൻ ദാസ്, പാടിയത് K.S ചിത്ര, വീത്ത് രാഗ് ഗോപി, മഞ്ജരി, സുവിൻ ദാസ് കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, പ്രൊഡക്ഷൻ മാനേജർ അനീഷ് തിരുവഞ്ചൂർ, സുരേഷ് നാരായണൻ, ബാനർ എക്കോസ് എന്റർടൈൻമെന്റ്സ്

ഡിസംബർ 13ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നു.

ഇന്നേ ദിവസം കോട്ടയം പ്രസ് ക്ലബിൽ ഓഡിയോ കാസറ്റ് പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജയരാജ്, കലൈമാമണി തിരുവിഴ ജയശങ്കർ, ഫാ. എം.പി. ജോർജ്, ജൂബിലി പിക്‌ചഴ്‌സ് ജോയ് തോമസ്, മ്യൂസിക് ഡയറക്‌ടർ പൂഞ്ഞാർ വിജയൻ, ആരവം പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ അശോക് ആരവം തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments