
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ; ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു.
28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി രാജ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും. ചികിത്സയിലിരിക്കുമ്പോള്‍ കാനം അവധി അപേക്ഷ നല്‍കിയപ്പോള്‍ പകരം ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍ ബിനോയിക്ക് കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ് ബിനോയ് വിശ്വം.