
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിനോയ് വിശ്വം എം പി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.
സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ വാറങ്കൽ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടി സമരമാരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group