ഇ ഡി ഇപ്പോൾ തമാശയായി മാറി, തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇ ഡി എന്ന പാഴ്മുറം കൊണ്ട് തടയാൻ കോൺഗ്രസിനും ബി ജെ പിക്കും കഴിയില്ല : ബിനോയ് വിശ്വം

Spread the love

കോട്ടയം : കേരളത്തിൽ തെരഞ്ഞെടുപ്പ് വന്നാൽ ഇ ഡിയും വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

video
play-sharp-fill

ഇ ഡി വരും, കുറച്ച് ബഹളമുണ്ടാക്കി പോകും. ഇ ഡി ഇപ്പോൾ തമാശയായി മാറി.തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇ ഡി എന്ന പാഴ്മുറം കൊണ്ട് തടയാൻ കോൺഗ്രസിനും ബി ജെ പിക്കും കഴിയില്ല.

എൽ ഡി എഫിന്റെ മൂന്നാമൂഴത്തിനുള്ള നാന്ദിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇ ഡിയെ ഡൽഹിയിൽ എതിർക്കുകയും കേരളത്തിൽ അനുകൂലിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ ഗതികേട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ജെ പി-കോൺഗ്രസ് കൂട്ടുകെട്ടിനെ കേരളം തോൽപിക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മും സി പി ഐയും വലിയ ഐക്യത്തോടെയാണ് പോകുന്നത്.ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചത് ആരായാലും ശിക്ഷിക്കപ്പെടും.ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്‍റേത് മാത്രമാണ്. അത് കയ്യിട്ടുവാരാൻ ആർക്കും അവകാശമില്ല. എസ് ഐ ടി കുറ്റക്കാരായി കണ്ടെത്തുന്നത് ഏത് പാർട്ടിക്കാരായാലും ശിക്ഷിക്കപ്പെടും.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണം.രാഹുലിനെ അനുകൂലിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ധാർമിക തകർച്ചയുടെ പര്യായമെന്നും ബിനോയ് വിശ്വം.