
തിരുവനന്തപുരം: ഭാര്യക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിയമനടപടിയിലേക്ക്. സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അഞ്ചൽ സ്വദേശിക്കെതിരെ അദ്ദേഹം പൊലീസിൽ പരാതി നൽകി.
തന്നെയും കുടുംബത്തെയും മനഃപൂർവം അവഹേളിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണമെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ‘കൃഷ്ണ അഞ്ചൽ’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ ഭാര്യ മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജാണ്. ബാങ്കിംഗ് മേഖലയിലെ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച അവർ നിലവിൽ വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


