play-sharp-fill
പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്്‌തേക്കും

പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്്‌തേക്കും

സ്വന്തം ലേഖിക

മുംബൈ : ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പോലീസ് ചോദ്യം ചെയ്തേക്കും.ബിനോയ് ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം.മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. ജാമ്യരേഖകളിൽ ഒപ്പിട്ട് മടങ്ങി.ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ കേസ് നേരിടുന്ന ബിനോയ് കോടിയേരിക്ക് കർശന ഉപാധികളോടെയാണ് ദിൻദോഷി കോടതി ജാമ്യം നൽകിയത്. പോലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണം എന്ന് ബിനോയിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പോലീസ് തുടങ്ങി.