ഡിഎൻഎ പരിശോധനാ ഫലം മുക്കിയിട്ടും ബിനോയ് കൊടിയേരിയ്ക്ക് രക്ഷയില്ല: ബീഹാറി ബാർ ഡാൻസറെ പീഡിപ്പിച്ച കേസിൽ ബിനോയ കൂടുതൽ കുടുക്കിലേയ്ക്ക; കുറ്റപത്രം രണ്ടാഴ്ചയ്ക്കകം
സ്വന്തം ലേഖകൻ
മുംബൈ: ബീഹാറി സ്വദേശിയായ ബാർ ഡാൻസറെ വിദേശത്ത കൂടെ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ബിനോയ് കൊടിയേരി അകത്തേയ്ക്കു തന്നെയെന്ന് വ്യക്തമായ സൂചന പുറത്തു വരുന്നു. ബിനോയ് കൊടിയേരിയെ കുടുക്കുന്ന തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന സൂചന നൽകി, മുംബൈ പൊലീസ് കുറ്റപത്രം തയ്യാറാക്കാൻ ആരംഭിച്ചു.
ബിനോയ് കോടിയേരിക്ക് എതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സര്പ്പിച്ചേക്കും. യുവതിയുടെ പരാതിയില്‍ നഗരത്തിലെ ഒാഷിവാര പൊലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. ദീന്‍ദോഷി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമപ്പിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്കിയ ഹരജി ബോംബെ ഹൈകോടതി അനിശ്ചിതകാലത്തേക്ക് മാറ്റിെവച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച ആദ്യദിവസം ഡി.എന്‍.എ പരിശോധനക്ക് വിധേയനാകാന്‍ ബിനോയിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ എട്ട് വയസ്സുകാരനായ മകെന്റ പിതൃത്വം പരിശോധിക്കാനാണിത്.
മകെന്റ പിതാവ് ബിനോയിയാണെന്ന് യുവതി അവകാശപ്പെടുകയും ഡി.എന്‍.എ പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. സീല്‍ ചെയ്ത പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.