
ഗുരുവായൂരപ്പാ രക്ഷിക്കണേ…; ബിനോയ് കൊടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി; ബീഹാറി യുവതിയെ ബലാത്സംഗം ചെയ്ത കേസ് വിചാരണ തുടങ്ങാനിരിക്കെ അനുഗ്രഹം തേടി ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി കൊടിയേരി പുത്രന്‍
സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെയായിരുന്നു ആരെയും അറിയിക്കാതെ ബിനോയ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബീഹാര്‍ യുവതിയുടെ ബലാത്സംഗ പരാതി വന്നതിനു ശേഷം രണ്ടാം തവണയാണ് ബിനോയ് ഗുരുവായൂരില്‍ എത്തുന്നത്. യുവതിയുടെ പരാതിയില്‍ മുംബയിലെ ഓഷിവാര പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ബിനോയ് ആദ്യം ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.
അന്ന് നിര്‍മാല്യ ദര്‍ശനത്തിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്. വഴിപാട് കൗണ്ടറുകള്‍ തുറക്കാത്തതിനാല്‍ പാല്‍പ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവല്‍ക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് കേസില്‍ പ്രതിയായ സഹോദരന്‍ ബിനീഷ് കോടിയേരി ഇപ്പോള്‍ കര്‍ണാടകത്തിലെ ജയിലിലാണ്. ബിനീഷിനു ഇതുവരെ ജാമ്യം ലഭിച്ചില്ല. ബലാത്സംഗ പരാതിയില്‍ വാദം ആരംഭിക്കാനിരിക്കെയാണ് ബിനോയ് പ്രാര്‍ത്ഥനയുമായി ഗുരൂവായൂരില്‍ എത്തിയത്.