video
play-sharp-fill

പൊലീസിന്റെ പിടികിട്ടാപുള്ളി ജാമ്യം ലഭിച്ചതോടെ വെളിച്ചത്ത്  ; തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് അർദ്ധരാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ പറന്നു

പൊലീസിന്റെ പിടികിട്ടാപുള്ളി ജാമ്യം ലഭിച്ചതോടെ വെളിച്ചത്ത് ; തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് അർദ്ധരാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ പറന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ബിനോയി പറക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ ്അഭിഭാഷകനോടൊപ്പം ബിനോയ് യാത്രയായത്.അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ് ബിനോയി മുംബൈക്ക് പറന്നത്. കേസിൽ മുംബൈ കോടതി മുൻകൂർ ജാമ്യം നൽകിയതോടെയാണ് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ ബിനോയി പ്രത്യക്ഷപ്പെട്ടത്. ബിനോയിയെ കാണാനില്ലെന്ന് ലുക്ക്ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു.ഇതിനിടെയാണ് ബിനോയിയുടെ പ്രത്യക്ഷപ്പെടൽ. 9 മണിക്ക് പുറപ്പെടെണ്ട വിമാനത്തിലേക്ക് പോകാനായി വക്കീലുമായി എട്ട് മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നുവെങ്കിലും വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.