play-sharp-fill
പീഡനക്കേസ് ; ബിനോയി കോടിയേരി ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയനാകും

പീഡനക്കേസ് ; ബിനോയി കോടിയേരി ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയനാകും

സ്വന്തം ലേഖിക

മുംബൈ: പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.പരിശോധന നടത്താനായി ബിനോയിയുടെ രക്ത സാമ്പിൾ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം.


ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. മുംബൈ ഡിണ്ടോഷി സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിൾ എടുക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.