
പീഡനക്കേസിൽ കുടുങ്ങിയതോടെ ഭക്തിയുണ്ടായി ; ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി
സ്വന്തം ലേഖകൻ
ഗുരുവായൂർ: ഗുരുവായൂർ കണ്ണനെ തൊഴുത് ബിനോയ് കോടിയേരി . ഇന്നു പുലർച്ചെ മൂന്നുമണിക്കാണ് ബിനോയ് ദർശനത്തിനായി എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനു ശേഷം വഴിപാട്് ചീട്ടാക്കി മടങ്ങുകയും ചെയ്തു . മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും ബിനോയിയുടെ ഒപ്പമുണ്ടായിരുന്നു.
ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ തിങ്കളാഴ്ച രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കേസിൽ മുംബൈ സെഷൻസ് കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Third Eye News Live
0