അധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണം: എൻഎസ്‌എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകം; സർക്കാർ ഉത്തരവ് ഉടൻ 

Spread the love

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ നിർണായക തീരുമാനത്തിലേക്ക് നീങ്ങുന്നു. എൻഎസ്‌എസിന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുന്ന തരത്തിൽ പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സൂചന.

video
play-sharp-fill

ഇതിനായി സർക്കാരിന് അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം സുപ്രീം കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് ഉത്തരവ് ഇറക്കാൻ സർക്കാർ ഒരുങ്ങുന്നത്.

പുതിയ ഉത്തരവ് പുറത്തിറങ്ങിയാൽ നിലവിൽ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group