video
play-sharp-fill
മരുതംകുഴിയിലെ വീട് മുൻ ഐജിയിൽ നിന്നും ബീനിഷ് വാങ്ങിയത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ; ആധാരത്തിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയപ്പോൾ യഥാർത്ഥ തുക ഉടനെ നൽകുമെന്നു വാഗ്ദാനം :പിന്നീട് വിദഗ്ധമായി ഐ.ജിയെ പറ്റിച്ചു ; രൂപ കിട്ടാതെ ഐ.ജി മടങ്ങിയത് ബിനീഷിന്റെ വഞ്ചനയിൽ മനംനൊന്ത്

മരുതംകുഴിയിലെ വീട് മുൻ ഐജിയിൽ നിന്നും ബീനിഷ് വാങ്ങിയത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ; ആധാരത്തിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയപ്പോൾ യഥാർത്ഥ തുക ഉടനെ നൽകുമെന്നു വാഗ്ദാനം :പിന്നീട് വിദഗ്ധമായി ഐ.ജിയെ പറ്റിച്ചു ; രൂപ കിട്ടാതെ ഐ.ജി മടങ്ങിയത് ബിനീഷിന്റെ വഞ്ചനയിൽ മനംനൊന്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിനീഷിനെതിരെ ഇ.ഡി അന്വേഷണം കടുപ്പിക്കുമ്പോൾ ഏറെ ചർച്ചയാവുന്ന പഴയൊരു ചതിയുടെ കഥയാണ്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് മുൻ ഐജിഷ നിന്നംു ഇരുനില വീട് ബിനീഷ് വാങ്ങുന്നത്.

അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ആ കാലത്ത് ഐജി വിരമിക്കുന്ന സമയം കൂടിയായിരുന്നു. വിരമിക്കലിന് പിന്നാലെ തലസ്ഥാനം വിടാൻ വേണ്ടിയാണ് ഐജി വീട് വിൽക്കുന്നതിനായി ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും വന്നു നോക്കിയെങ്കിലും അങ്ങനെ വീട് കൈമാറാൻ ഐജി തയ്യാറല്ലായിരുന്നു. ബിനീഷ് വന്നു വില്പനയ്ക്കായി വീടിനു വിലയിട്ടു. വന്നു നോക്കിയവർ പറഞ്ഞതിലും കുറഞ്ഞ തുക ആയിരുന്നെങ്കിലും ഐജിയാവട്ടെ വീട് വിൽക്കുന്നതിനായി സമ്മതിക്കുകയും ചെയ്തു.

വിൽപ്പന ഉറപ്പിച്ച തുകയിൽ നിന്നും വളരെ കുറഞ്ഞ തുകയാണ് ആധാരത്തിൽ രേഖപ്പെടുത്തിയത്. ഈ തുക ബിനീഷ് നൽകുകയും ചെയ്തു. പക്ഷെ ബാക്കി തുക ചോദിച്ചപ്പോൾ ബിനീഷ് നൽകാൻ തയ്യാറായില്ല.

ആധാരത്തിൽ പറഞ്ഞ തുക നൽകിയല്ലോ എന്ന മറുപടിയാണ് ബിനീഷ് നൽകിയത്. ആധാരത്തിൽ പറഞ്ഞ തുകയല്ലാതെ ഒരു രൂപ പോലും ബിനീഷ് അധികം നൽകുകയും ചെയ്തില്ല. എങ്കിലും നിയമ വശങ്ങൾ അറിയാമായിരുന്ന ഐജി നിശബ്ദനായിരുന്നു.

ഇതിന്റെ മനോവിഷമത്തിലായിരുന്നു ഐജിയുടെ തുടർന്നുള്ള ജീവിതം. കാൻസർ രോഗി കൂടി ആയിരിക്കുന്ന സമയത്താണ് വീട് വില്പന സംബന്ധിച്ച പ്രശ്‌നം കൂടി അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഐജി മരിക്കുകയും ചെയ്തു. ഈ വലിയ ചതിയാണ് വലിയ ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചർച്ചാവിഷയമായത്.

അന്ന് ഐജി ബിനീഷിനു വിറ്റ വീട്ടിലാണ് ഇഡി സംഘം റെയിഡിനു എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനായ ബിനീഷിനു കള്ളപ്പണം ഇടപാടുകൾ ഉണ്ട് എന്ന് സിപിഎമ്മിനുള്ളിലെ വലിയ വിഭാഗത്തിനു അറിവുണ്ടായിരുന്നു. പക്ഷെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ എന്നൊന്നും പലർക്കും അറിയുമായിരുന്നില്ല. മയക്കുമരുന്ന് കടത്തിൽ ബിനീഷിനു ബന്ധമുണ്ടെന്നും വൻ തുക ബിനീഷ് മുതൽ മുടക്കി എന്നൊക്കെ അറിഞ്ഞപ്പോൾ അത് നേതൃത്വത്തിലെ പലർക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോ ഇഡി ആദായനികുതി സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടിൽ റെയിഡിനു എത്തിയ സംഭവം ന്യായീകരിക്കാൻ പാർട്ടി വൃത്തങ്ങൾക്കും പ്രയാസമുണ്ട്. മകൻ ചെയ്ത കുറ്റത്തിന് അച്ഛൻ എന്തിന് ശിക്ഷിക്കപ്പെടണം എന്ന ചോദ്യം ഉയരുമ്പോഴും തന്നെ ബിനീഷിന്റെ അറസ്റ്റ് പാർട്ടിയ്ക്ക് സിപിഎമ്മിന് കീറാമുട്ടിയായി തുടരുകയാണ്.