play-sharp-fill
സിപിഎമ്മിന്റെ രണ്ടാം വിക്കറ്റും തെറിച്ചു ; ശിവശങ്കറിന് പിന്നാലെ ബിനീഷ് കൊടിയേരിയും ഇ.ഡിയുടെ കസ്റ്റഡിയിൽ

സിപിഎമ്മിന്റെ രണ്ടാം വിക്കറ്റും തെറിച്ചു ; ശിവശങ്കറിന് പിന്നാലെ ബിനീഷ് കൊടിയേരിയും ഇ.ഡിയുടെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരൻ അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളുരുവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിനായി പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. നേരത്തെ ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

കേസിൽ ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അനൂപ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്.

അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ബിനീഷ് എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിർദേശപ്രകാരമാണോ 20 അക്കൗണ്ടുകളിൽ നിന്നായി വന്നിട്ടുള്ളത് എന്നാണ് പരിശോധിക്കുന്നത്.

അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടർന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും എത്തിയത്. ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു.