ബംഗളൂരു ലഹരിമരുന്ന് – ബിനീഷ് കൊടിയേരി ബന്ധം: പാലായിലും കള്ളക്കടത്തു സംഘത്തിന്റെ വേരുകളോ..! ഇ.ഡി സംഘം ബിനീഷ് കൊടിയേരിയുടെ അടുത്ത സുഹൃത്തായ പാലാ സ്വദേശിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘം എത്തി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബംഗളൂരു ലഹരിമരുന്ന് – ബിനീഷ് കൊടിയേരിക്കേസുമായി കോട്ടയം പാലായിലും എൻഫോഴ്‌സ്‌മെന്റ് പരിശോധന. ബിനീഷ് കൊടിയേരിയുടെ അടുത്ത സുഹൃത്തും പാലാ സ്വദേശിയുമായ ആളുടെ വീട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് സംഘം വ്യാഴാഴ്ച പരിശോധനയ്ക്ക് എത്തിയത്. വ്യാഴാഴ്ച പകൽ മുഴുവൻ പരിശോധന നീണ്ടു നിന്നതായാണ് ലഭിക്കുന്ന സൂചന. എന്നാൽ, പരിശോധന നടന്നിട്ടില്ലെന്നും, ഇഡി എത്തി നോട്ടീസ് നൽകുക മാത്രമാണ് ചെയ്തതെന്നും വിവരമുണ്ട്.
ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരി റിമാൻഡിൽ കഴിയുന്നതിനിടെയാണ് പാലായിലെ ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഇതേ തുടർന്നു എൻഫോഴ്‌സ്‌മെന്റ് സംഘം ഇവിടെ മണിക്കൂറുകളോളം ചിലവഴിക്കുകയും, വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടിയേരി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ പാലാ സ്വദേശിയുടെ വീട്ടിൽ ബിനീഷും, ബിനോയിയും സ്ഥിരമായി സന്ദർശനം നടത്താറുണ്ടെന്നും അയൽവാസികൾ പറയുന്നു. ബിനീഷും ബിനോയിയുമായി ഈ പാലാ സ്വദേശിയ്ക്കു വ്യവസായിക പങ്കാളിത്തമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ. ഇതൊന്നും കൃത്യമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ബിനീഷ് കൊടിയേരി അറസ്റ്റിലായതിന് പിന്നാലെ തിരുവനന്തപുരത്തെ അദ്ദേഹത്തിൻറെ വസതിയിൽ ഉൾപ്പെടെ ബിനീഷും ആയി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെൻറ് തിരച്ചിൽ നടത്തിയിരുന്നു. ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് കൊടുത്ത മൊഴി പ്രകാരം ബിനീഷിന് എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ ചോദ്യംചെയ്യലിന് വിധേയനായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിനീഷിന്റെ തിരുവനന്തപുരത്തെ സുഹൃത്തുക്കളുടെ വീടുകളിൽ അടക്കം എൻഫോഴ്‌സ്‌മെന്റ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടിൽ റെയിഡ് നടത്തിയ സംഘം ഇവിടെ നിന്നും ക്രഡിറ്റ് കാർഡ് അടക്കം പിടിച്ചെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ പാലായിലും എൻഫോഴ്‌സ്‌മെന്റ് സംഘം എത്തുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.