ബിനീഷിനെയും സി.പി.എമ്മിനെയും സർക്കാരിനെയും വരിഞ്ഞു മുറുക്കി ഇഡി..! ബിനീഷിനെ കാണാൻ എത്തിയ സഹോദരനെ മണിക്കൂറുകളോളം കാവലിരുത്തി പറഞ്ഞയച്ചു; ബിനീഷ് കൊടിയേരി ജയിലിലുള്ളിൽ ഇനി കാലങ്ങളോളം കഴിയേണ്ടി വരുമെന്ന് സൂചന
തേർഡ് ഐ ബ്യൂറോ
ബംഗളൂരു: സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയുടെ പടുകുഴിയിൽ തള്ളിയിട്ട, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി ഇനി പുറത്തിറങ്ങുന്നത് വൈകിയേക്കും. മയക്കുമരുന്നു, ലഹരിമരുന്നും കള്ളപ്പണവും അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇപ്പോൾ ബിനീഷ് കൊടിയേരി.
ഇതിനിടെ, അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിക്ക് ഇഡി അനുമതി നിഷേധിച്ചു. അഭിഭാഷകനൊപ്പം ബെംഗളൂരു ഇഡി ഓഫിസിലെത്തിയ ബിനോയ് ബിനീഷിനെ കാണാനാവാതെ മടങ്ങുകയായിരുന്നു. ലഹരിമരുന്ന് ഇടപാടുകാരൻ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെയാണ് ബിനീഷ് കുടുങ്ങിയത്. അര മണിക്കൂറോളം കാത്തുനിന്നെങ്കിലും ഇഡി വഴങ്ങിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ അഭിഭാഷകർ ഇ.ഡി അധികൃതരോട് തർക്കിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇ.ഡി ലോക്കൽ പൊലീസിനെ വിളിച്ചുവരുത്തിയതോടെ ബിനീഷിനെ കാണാൻ കഴിയാതെ ബിനോയ് മടങ്ങുകയായിരുന്നു.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാനാവില്ലെന്ന നിലപാടാണ് ഇ.ഡി അധികൃതർ സ്വീകരിച്ചത്. എന്നാൽ ബിനീഷിനെ കാണണമെന്ന ഉറച്ച തീരുമാനവുമായി ബിനോയ് ഇ.ഡി ഓഫീസിൽ നിലയുറപ്പിച്ചു. ഇതോടെ കാത്തുനിന്ന് മതിയാകുമ്പോൾ തിരിച്ചുപൊയ്‌ക്കോട്ടെ എന്ന നിലപാട് ഇ.ഡി അധികൃതർ സ്വീകരിച്ചു. പിന്നീട് ഇ.ഡി ഉദ്യോഗസ്ഥർ ഓഫീസിൽനിന്ന് പുറത്തെത്തി അഭിഭാഷകരുമായി സംസാരിക്കാൻ തയ്യാറായി. കസ്റ്റഡിയിലുള്ള പ്രതിയെ കാണാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് ഇ.ഡി അധികൃതരുമായി അഭിഭാഷകർ തർക്കത്തിലേർപ്പെട്ടത്. നിയമവശങ്ങൾ പരിശോധിച്ചശേഷമാണ് ഇക്കാര്യം പറയുന്നതെന്ന് ഇ.ഡി വ്യക്തമാക്കി.
അതിനുശേഷവും ബിനോയിയും അഭിഭാഷകരും പിന്മാറാൻ തയ്യാറാകാതിരുന്നതോടെ ഇ.ഡി അധികൃതർ ലോക്കൽ പൊലീസിനെ വിളിച്ചുവരുത്തി അവരെ പുറത്താക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് അവർ പിന്മാറാൻ തയ്യാറായത്. തിങ്കളാഴ്ച കോടതി പരിസരത്തുവച്ച് ബിനീഷിനെ കാണാൻ അവസരം ലഭിക്കുമെന്ന് ഇ.ഡി അധികൃതർ ബിനോയിയോട് പറഞ്ഞു. ഇ.ഡി ഓഫീസിൽനിന്ന് പുറത്തേക്ക് പോകുംവഴി മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചുവെങ്കിലും പ്രതികരിക്കാൻ ബിനോയിയോ അഭിഭാഷകരോ തയ്യാറായില്ല.
വ്യാഴാഴ്ച കോടതി പരിസരത്തുവച്ച് ബിനോയ് സഹോദരനെ കണ്ടിരുന്നു. അതിനുശേഷം വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങൾ കൈമാറി. വൈകീട്ട് വീണ്ടും എത്തിയപ്പോഴാണ് അധികൃതർ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്.അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബെംഗളൂരുവിലെ അനൂപിന്റെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിമാൻഡ് റിപ്പോർട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാർത്താകുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങൾ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇഡി അറിയിച്ചത്. അനൂപിനെ വച്ചാണ് ബിനീഷ് ബെംഗളൂരുവിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.
കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകൾനിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കിൽപെടാത്ത പണം അയച്ചിട്ടുണ്ട്. ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇഡി അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഇരുവരും തമ്മിലുള്ള ഇടപാടുകൾ വൃക്തമായി വിശദീകരിക്കാൻ ബിനീഷിന് കഴിയാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.
മയക്കുമരുന്ന് കേസിൽ തന്റെ ബോസ് ബിനീഷെന്ന് അനൂപ് മൊഴി നൽകിയതോടെ ബിനീഷിനു കൂടുതൽ കുരുക്ക് മുറുകുമെന്നും ഉറപ്പായി. ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്. കേരളത്തെയും സിപിഎമ്മിനേയും ഞെട്ടിച്ച് കേന്ദ്രഅന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരിക്കുന്നത് നിർണായക വിവരങ്ങൾ. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപ്പെടുത്തലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.അറസ്റ്റ് സംബന്ധിച്ചുള്ള വാർത്ത കുറിപ്പിലാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങൾ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22 ന് ബംഗളുരു കല്യാണി നഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ നിന്ന് എക്റ്റസിയെന്ന ലഹരിമരുന്നുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയെന്നാണ് പ്രധാനം.
കൂടാതെ അനൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതിൽ കണക്കിൽപെടാത്ത പണം ബിനീഷ് കേരളത്തിലിരുന്ന് അയച്ചിരുന്നു. അനൂപിന്റെ സാമ്ബത്തിക ഇടപാടുകളെല്ലാം ബിനീഷിന്റെ നിർദേശപ്രകാരമായിരുന്നു.
ഇരുവരും തമ്മിലുള്ള ഇടപാടുകൾ വൃക്തമായി വിശദീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. ഇരുവരും തമ്മിൽ ദീർഘാകാല ബന്ധമുണ്ടെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്ബ് അടക്കം അനൂപ് മുഹമ്മദ് ബിനീഷിനെ ഫോണിൽ വിളിച്ചിരുന്നു.
ലഹരി ഇടപാടുകൾക്കായി അൻപതു ലക്ഷം രൂപയാണ് സമാഹരിച്ചത്. തന്റെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച പലരെയും നേരിട്ടറിയില്ലെന്നും എല്ലാം ബിനീഷിന്റെ നിർദേശപ്രകാരമാണെന്നും നേരത്തെ അനൂപ് മുഹമ്മദും മൊഴി നൽകിയിരുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഉദ്യോഗസ്ഥരത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചതിനു ശേഷണാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.
കമ്മനഹള്ളിയിലെ ഹോട്ടൽ അടക്കമുള്ളവ ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബിനീഷ് ബോസാണെന്നും ബോസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പടുത്താൻ തയാറാകുന്നില്ല. അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനീഷിനെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രി വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.