video
play-sharp-fill
ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

സ്വന്തം ലേഖകൻ

ബംഗളൂരു: നാല് ദിവസത്തെ ലോക്കപ്പ് വാസം മാനസികമായും ശാരീരികമായും ബിനീഷിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. ലോക്കപ്പിനുള്ളിലെ കൊതുകു കടിയും ഒപ്പം ഛർദ്ദിയും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്കപ്പിനുള്ളിൽ ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല.

ഇന്നലേയും ഇ.ഡിയ്‌ക്കെതിരെയാണ് ബിനീഷ് പ്രതികരിച്ചത്.താൻ ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് പറഞ്ഞു.ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയ്ക്കായി ബൗറിങ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടർച്ചയായ ചോദ്യം ചെയ്യലാണ് ബിനീഷിന് നേരിടേണ്ടി വരുന്നത്.ഇതേതുടർന്ന് കടുത്ത നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വൈകീട്ട് 4.15 ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് രാത്രി 9.15 ഓടെ തിരിച്ച് വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും ലോക്കപ്പിൽ തള്ളുകയായിരുന്നു.

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഇ.ഡി ഓഫീസിലെത്തിച്ചപ്പോഴും ബിനീഷിന് ശാരീരിക അവശതകൾ നേരിടുന്നതായി പ്രകടമാണ്. ഉച്ചവരെയുള്ള ചോദ്യം ചെയ്യലിന് പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബിനീഷിനെ കോടതിയിൽ ഹാജരാക്കും.

മയക്കുമരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷിനെ നർക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചനകൾ. എങ്കിൽ ഇനിയും ചോദ്യം ചെയ്യലുകൾ തുടരും. എൻഐഎയും ബിനീഷിനെ നോട്ടിമിട്ടിട്ടുണ്ട്.

 

ബിനീഷ് കോടിയേരി പ്രതിയായ ബംഗളൂരു മയക്കുമരുന്നു കേസിനു തീവ്രവാദബന്ധവുമുണ്ടെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ കർണാടകയിൽ നടന്ന സമരങ്ങളിൽ ഈ ലഹരിമാഫിയ സംഘം സജീവമായിരുന്നുവെന്നും അക്രമങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും നിഗമനം. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് പുറമെ ആഭ്യന്തര സുരക്ഷാവിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്.

ലഹരിക്കടത്ത് അന്വേഷണം നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ചലചിത്ര നടന്മാർ, അണിയറപ്രവർത്തകർ തുടങ്ങിയരുടെ പേരുവിവരങ്ങൾ കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.