video
play-sharp-fill
ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ  മന്ത്രി എ.കെ ബാലനോട് രാജി സന്നദ്ധത അറിയിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടി. ബി കുലാസ്

ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ മന്ത്രി എ.കെ ബാലനോട് രാജി സന്നദ്ധത അറിയിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടി. ബി കുലാസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടന്ന പരിപാടിയിൽ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ് രംഗത്ത് .  തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടു കണ്ടാണ് മാപ്പ് പറയാനോ രാജി വെക്കാനോ സന്നദ്ധനാണെന്ന് അറിയിച്ചത്.

താനാരെയും ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു സിനിമയുമായി ഒരു ബന്ധവുമില്ല. ആരെപ്പോള്‍ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ലയെന്നും ടി.ബി കുലാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിൽ മെഡിക്കൽ കോളേജ് യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്നു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷിനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു താന്‍ തടഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ‘എങ്ങനെ ഞാന്‍ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്.’- എന്നും അദ്ദേഹം പറഞ്ഞു. അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അതു ചെയ്തതു തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.