അനൂപിന്റെ ക്രെഡിറ്റ് കാർഡുമായി യുവതി ബ്യൂട്ടിപാർലറിൽ എത്തിയത് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം : മരുതംകുഴിയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; റിമാൻഡ് റിപ്പോർട്ടിലെ കാർഡിലെ ഒപ്പ് ബിനീഷിന്റേത് എന്ന പരമാർശം കുടുക്കിലാക്കുന്നത് ഭാര്യാ കുടുംബത്തെ

അനൂപിന്റെ ക്രെഡിറ്റ് കാർഡുമായി യുവതി ബ്യൂട്ടിപാർലറിൽ എത്തിയത് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം : മരുതംകുഴിയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; റിമാൻഡ് റിപ്പോർട്ടിലെ കാർഡിലെ ഒപ്പ് ബിനീഷിന്റേത് എന്ന പരമാർശം കുടുക്കിലാക്കുന്നത് ഭാര്യാ കുടുംബത്തെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് റെയ്ഡിനിടയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ലഹരിക്കടത്ത് കേസിൽ ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ കാര്‍ഡുമായി യുവതി എത്തിയത് ബിനീഷിന്റെ ശേഷമാണെന്നും സൂചനകളുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇഡി തയ്യാറായിട്ടില്ല എന്നതും ശ്രേദ്ധയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപ് മുഹമ്മദ് ഇല്ലാത്ത സ്ഥലങ്ങളിലും കാര്‍ഡുപയോഗിക്കുവെന്ന നിഗമനത്തിലേക്കാണ് സ്‌റ്റേറ്റ്‌മെന്റുകള്‍ വിരല്‍ ചൂണ്ടുന്നത്.സമീപകാലത്ത് ഈ കാര്‍ഡുമായി ബന്ധപ്പെട്ട് പണം ഇടപാടുകള്‍ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം.

ബ്യൂട്ടീ പാര്‍ലറില്‍ അടക്കം ഈ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാര്‍ഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസില്‍ നിര്‍ണ്ണായകം. ഇതോടെ കാര്‍ഡുപയോഗിച്ചവരേയും കേസില്‍ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്. കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച ആളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും. ഇതിനിടെയാണ് ബിനീഷിന്റെ അറസ്റ്റിന് ശേഷവും കാര്‍ഡ് ഉപയോഗിച്ചുവെന്ന സൂചന പുറത്തു വരുന്നത്.

ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച്‌ കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്.

 

ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഹോട്ടലിന്റെ പേരില്‍ അനൂപ് എടുത്ത കാര്‍ഡെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കാര്‍ഡ് ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ്. ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. മറ്റുള്ളവരുടെ കാര്‍ഡ് ബിനീഷ് ഉപയോഗിച്ചത് എന്തിനെന്നതും അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.

അതേസമയം ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ കാര്‍ഡ് ഇഡി സംഘം ‘കോടിയേരി’ വീട്ടില്‍ വെച്ച ശേഷം വീട്ടില്‍ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണവുമായി ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും രംഗത്ത് എത്തിയിരുന്നു. ഇതോടെ കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനായിരിക്കും വിനയാകുക.