വാളയാറിനെ പറ്റി ഒരക്ഷരം മിണ്ടാത്ത യുവജന ക്ഷേമ ബോർഡ് അധ്യക്ഷ ബിനീഷിന് പിന്തുണയുമായി രംഗത്ത്, വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിൽ  ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.  സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്ത് വന്നു. എന്നാൽ ഇതിനെതിരെ  സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസമാണ് ഉയർന്നിരിക്കുന്നത്. സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച്‌ പരിഹസിക്കുന്നത്.

video
play-sharp-fill

വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതാണ് രൂക്ഷമായ പരിഹാസത്തിന് കാരണമെന്ന് ചിന്ത ജെറോം ബിനീഷിന് പിന്തുണ പ്രഖ്യാപിച്ച ഫേസ്ബുക്ക് കുറിപ്പിനുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. പാലക്കാട് വിഷയത്തില്‍ ബിനീഷിന് ലഭിക്കുന്ന പിന്തുണ പ്രതികരിച്ച്‌ നഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

നിശബ്ദമായി മടങ്ങാതെ തലയുയര്‍ത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാര്‍ഢ്യം…അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തില്‍ യുവജനകമ്മീഷന്‍ വിശദീകരണം തേടുമെന്നായിരുന്നു ബിനീഷിന്‍റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ചിന്ത ജെറോം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group