play-sharp-fill
ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു ക്രിമിനൽ കേസുകളിൽ പ്രതി; ലക്ഷ്യം പ്രശസ്തി മാത്രം

ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു ക്രിമിനൽ കേസുകളിൽ പ്രതി; ലക്ഷ്യം പ്രശസ്തി മാത്രം


സ്വന്തം ലേഖകൻ

പത്തനംതിട്ട : ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു പല കേസുകളിലും പ്രതിയാണെന്ന് റിപ്പോർട്ട്. ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആക്ടിവിസ്റ്റുകൾക്ക് സുരക്ഷാ നൽകാനാവില്ലെന്നും പൊലീസ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവുമെന്നും ഇനി ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്ന അപേക്ഷയും റിപ്പോർട്ടിലുണ്ട്. അതേസമയം ഇന്നലെ ശബരിമലയിലെത്തിയിട്ട് ദർശനം നടത്താതെ മടങ്ങിയ കനകദുർഗയോടും ബിന്ദുവിനോടും ഈ തിരക്കിനിടയിൽ സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. തിരക്ക് ഒഴിയുമ്പോൾ മറ്റൊരു ദിവസം പോകാൻ തീരുമാനമെടുത്ത ഇരുവരും മടങ്ങാനുള്ള സന്നദ്ധത പൊലീസിനെ അറിയിച്ചു . മണ്ഡലപൂജ സമയത്ത് യുവതികൾ ശബരിമലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഇനിയുള്ള രണ്ടു ദിവസം കൂടി സംഘർഷങ്ങൾ ഉണ്ടാവാതെ നോക്കണമെന്നും അതിനാൽ യുവതികൾ വരുന്നത് ഒഴിവാക്കണമെന്നും പത്മകുമാർ വ്യക്തമാക്കി.