play-sharp-fill
ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചു : കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചു : കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റിൽ. പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറിന് നിവേദനം നൽകാൻ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

നിയന്ത്രണങ്ങൾ ലംഘിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിട്ടയ്ച്ചു. കൊല്ലം ജില്ലയിലെ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ച് കളക്ടറിന് നിവേദനം നൽകാനാണ് തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച് കളക്ടർ ഓഫീസിലേക്ക് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ പലയിടത്തും വച്ച് പൊലീസ് തടയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതിനിടെ ചിന്നകടയിൽ വച്ചാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തത്.

ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടി എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കളക്ടറിന് നിവേദനം നൽകാൻ കാൽനടയായാണ് ബിന്ദു കൃഷ്ണയും സംഘവും നീങ്ങിയത്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ബിന്ദു കൃഷ്ണയെ കൊണ്ടുപോയത്. തു
ടർന്ന് ബുന്ദു കൃഷ്ണയെ വിട്ടയ്ക്കുകയായിരുന്നു.