
കോട്ടയം: മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ ഭവനം കേരള വിശ്വകർമ്മ
സഭ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന
തിന് വേണ്ട എല്ലാ വിധ പിന്തുണയും നൽകുമെന്ന് സഭാനേതൃത്വം കുടുംബത്തെ അറിയിച്ചു. വിവിധ രാഷ്ട്രീയപാർട്ടികളും പ്രാദേശിക സംഘടനകളും ബിന്ദുവിന്റെ കുടുംബത്തിന് നൽകിയ
പിന്തുണക്കും സഭ നേതൃത്വം നന്ദി അറിയിച്ചു.
ബിന്ദു ജോലി ചെയ്ത് തലയോലപ്പറമ്പ് ശിവാസ്
സിൽക്സ് ഉടമ ആനന്ദാക്ഷനെ നേതൃത്വം നേരിൽ സന്ദർശിച്ചു. സഭയുടെ ആദരവ് നൽകുകയും
അദ്ദേഹം നൽകിയ സാമ്പത്തിക സഹായത്തിന് നന്ദി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധിനിധികരിച്ച പ്രസിഡന്റ് ദിനേശ് വർക്കല, ജനറൽ സെക്രട്ടറി പ്രശാന്ത് ജനാർദ്ദനൻ, ട്രഷറർ
ടി പി രാജു, സംസ്ഥാന സമിതി അംഗങ്ങളായ ടി എൻ ചന്ദ്രശേഖരൻ, എ പി രാധാകൃഷ്ണൻ, സി പി സുബ്രമണ്യൻ,
എം. കെ ദാസപ്പൻ, തലയോലപ്പറമ്പ് ശാഖാ പ്രസിഡന്റ് ടി.എൻ രാമചന്ദ്രൻ, സെക്രട്ടറി മനു പി, പീരുമേട്
യൂണിയൻ സെക്രട്ടറി ഗീതു കുമാർ പള്ളിക്കത്തോട് ശാഖാ അംഗം രതീഷ് പുറത്തിട്ട് എന്നിവരും
പങ്കെടുത്തു.