ബിന്ദു അമ്മിണി അറസ്റ്റിൽ ; വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അറസ്റ്റിൽ. വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയതിനെ തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യു. പി ഭവനു മുന്നിൽ കലാപം നടത്താൻ ഭീം ആർമി പ്രവർത്തകർ എത്തിയിരുന്നു . ഇവർക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും . തുടർന്നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളെന്ന പേരിലാണ് ഭീം ആർമി പ്രവർത്തകർ എത്തിയത് .ആദ്യം പെൺകുട്ടികളെ പോസ്റ്ററുകൾ നൽകി അയക്കുകയും പിന്നാലെ ഭീം ആർമി പ്രവർത്തകരെത്തുകയുമായിരുന്നു . നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊലീസ് സ്ഥലത്തെത്തി . തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group