ഗൂഢാലോചന നടന്നിട്ടില്ല: ആക്രമണ കേസില്‍ ബിന്ദു അമ്മിണിയുടെ വാദം തള്ളി പോലീസ്

ഗൂഢാലോചന നടന്നിട്ടില്ല: ആക്രമണ കേസില്‍ ബിന്ദു അമ്മിണിയുടെ വാദം തള്ളി പോലീസ്

സ്വന്തം ലേഖിക

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം തള്ളി പോലീസ്.

പ്രതി മോഹന്‍ദാസ് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്ന് മനസിലായെങ്കിലും ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം ബാലിശമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്നുണ്ടായ അക്രമമാണെങ്കിലും മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതാണെന്നാണ് ബിന്ദു അമ്മിണിയുടെ വാദം. ശബരിമല വിവാദത്തിന്‍റെ പേരില്‍ പലതവണ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ബിന്ദു അമ്മിണി ഇങ്ങനെ സംശയിക്കുന്നത്.

എന്നാല്‍, ഈ ആരോപണം പോലിസ് തള്ളുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് ശബരിമലയെചൊല്ലിയുള്ള വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു.

ബിന്ദു അമ്മിണിയാണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് പറഞ്ഞ് മോഹന്‍ദാസ് നല്‍കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.